08:08pm 11 November 2026
NEWS
മൂന്നാം തവണയും സംസ്ഥാനത്ത് എൽഡിഎഫ് അധികാരത്തിലെത്തുമോ എന്നറിയാൻ സർവെ
06/11/2025  09:28 AM IST
nila
മൂന്നാം തവണയും സംസ്ഥാനത്ത് എൽഡിഎഫ് അധികാരത്തിലെത്തുമോ എന്നറിയാൻ സർവെ

മൂന്നാം തവണയും സംസ്ഥാനത്ത് എൽഡിഎഫ് അധികാരത്തിലെത്തുമോ എന്നറിയാൻ സർവെ. സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാ​ഗമാണ് സർവെ നടത്തുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന സർവെ ആരംഭിച്ചു. ഈ മാസം 15നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം 

ജനങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ എങ്ങനെ കാണുന്നു, പെൻഷൻ 2000 രൂപയായി വർധിപ്പിച്ചതും മറ്റു ജനക്ഷേമപദ്ധതികളും എത്രമാത്രം സ്വീകാര്യമായെന്നതും ഈ സർവേയിൽ പ്രധാനമായി വിലയിരുത്തുന്നു. ഓരോ ബൂത്തിലുമുള്ള എൽഡിഎഫിന്റെ വിജയസാധ്യതയും നിഷ്പക്ഷവോട്ടർമാരുടെ പ്രവണതയും കണ്ടെത്തുകയാണ് ലക്ഷ്യം.

ശബരിമല സ്വർണപ്പാളി വിവാദം പോലുള്ള വിഷയങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികൾ, ബസ് ജീവനക്കാർ, യുവജനങ്ങൾ, വനിതകൾ, വ്യാപാരികൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ അഭിപ്രായങ്ങൾ ശേഖരിക്കും. ലഭിക്കുന്ന വിവരങ്ങൾ ഭരണമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഉൾപ്പെടുത്താനാണ് നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img